Sunday, August 22, 2010

റാന്തലുകള്‍

ഒരു റാന്തലുമായി , വഴിയറിയാതെ ഞാന്‍ യാത്ര തുടങ്ങുകയാണ്. ഈ ബൂലോകം എന്ന മഹാ സാഗരത്തില്‍ മുത്തും പവിഴവും തേടി യാത്ര തുടങ്ങുന്നു. ഒരു കൈതാങ്ങായി, അല്പം റാന്തലിന്റെ കരിന്തിരി കത്തി തീരും മുമ്പായിട്ടെങ്കിലും , ഈ വെളിച്ചം നീട്ടന്‍ സഹായിക്കും എന്ന വിശ്വാസത്തോടെ.

മനോജ്.കെ.ടി.

5 comments:

  1. ഒരു റാന്തലുമായി , വഴിയറിയാതെ ഞാന്‍ യാത്ര തുടങ്ങുകയാണ്. ഈ ബൂലോകം എന്ന മഹാ സാഗരത്തില്‍ മുത്തും പവിഴവും തേടി യാത്ര തുടങ്ങുന്നു. ഒരു കൈതാങ്ങായി, അല്പം റാന്തലിന്റെ കരിന്തിരി കത്തി തീരും മുമ്പായിട്ടെങ്കിലും , ഈ വെളിച്ചം നീട്ടന്‍ സഹായിക്കും എന്ന വിശ്വാസത്തോടെ.

    ReplyDelete
  2. തിരമാലയും കൊടുങ്കാറ്റും വീശിയടിക്കുന്ന ഈ സാഗരത്തില്‍ റാന്തല്‍ കെടാതെ സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ നവീനകാലത്ത് ഒരു ടോര്‍ച്ചുമായി ഇറങ്ങുന്നതായിരുന്നു ബുദ്ധി! ഏതായാലും പുറപ്പെട്ടില്ലേ ധൈര്യമായിപ്പോരൂ... ആശംസകള്‍ !!!

    ReplyDelete
  3. നിസ്സഹയാ

    നന്ദി, ഇനിയും വൈദ്യതി എത്തിയിട്ടാല്ല ഗ്രാമങ്ങള്‍ നിരവധിയായുണ്ട്, ഭാരതത്തില്‍. പൊള്ളയായ ആധുനികതയുടെ ടോര്‍ച്ചുകളുമായി ഞാന്‍ വഴിയില്‍ പെട്ട് പോയാല്‍ ദരിദ്രരുടെ അടുത്ത് നിന്ന് അവര്‍ ആത്മഹത്യ ചെയ്യാന്‍ വെച്ച അല്പം എണ്ണയെങ്കിലും എന്റെ വഴി വിളക്കിനായി ലഭിച്ഛേക്കാം. ഇനിയും പകര്‍ന്ന് കാത്താന്‍ ഈ റാന്തല്‍ നില നില്‍ക്ക്കും, ധൈര്യം തന്നതിനും ബ്ലോഗ് സന്ദര്‍ശിച്ചതിനും നന്ദി.

    ReplyDelete
  4. all the best.
    and try to remove the word verification

    ReplyDelete
  5. പ്രിയ മനോജ്,

    താങ്കള്‍ സുശീലിന്റെ ബ്ലോഗിലെഴുതിയ കമന്റിലൂടെയാണ് ഇവിടെ എത്തിയത്. താങ്കളുടെ കൈവശം ഒരു റാന്തലുണ്ടെന്ന് അത് വായിച്ചപ്പോള്‍ തന്നെ തോന്നി. മുന്‍ധാരണയാകുന്ന ഇരുട്ടിനെ അല്‍പമൊക്കെ അകറ്റി വലിയ കുഴിയില്‍ ചാടാതെ രക്ഷപ്പെടാന്‍ ടോര്‍ച്ച് വേണമെന്നില്ല ഈ റാന്തല്‍ മതി. അത് കെടാതെ യാത്ര തുടരാന്‍ താങ്കള്‍ക്കായാല്‍ റാന്തല്‍ അപ്രസക്തമാകുന്ന വെളിച്ചം താങ്കള്‍ ദര്‍ശിക്കുക തന്നെ ചെയ്യും. റാന്തലും യാത്രയും ലക്ഷ്യമല്ലല്ലോ മാര്‍ഗമല്ലേ. യാത്രയില്‍ എല്ലാ നന്മയും നേരുന്നു.

    ReplyDelete